പശ്ചാത്താപവും പാപമോചനം തേടലും
قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((وَاللَّهِ إِنِّي لأَسْتَغفِرُ اللَّهَ وَأَتُوبُ إِلَيْهِ فِي الْيَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّةٍ)).
(അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: ‘അല്ലാഹുവാണെ, ഞാൻ ദിവസവും എഴുപതിൽ കൂടുതൽ തവണ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.)
وَقَالَ صلى الله عليه وسلم: ((يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ)).
(അദ്ദേഹം ﷺ ഇതും പറഞ്ഞു: ‘ജനങ്ങളേ, പശ്ചാത്തപിക്കുക! നിശ്ചയമായും ഞാൻ ദിവസവും നൂറ് തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുന്നു.)
وَقَالَ صلى الله عليه وسلم: ((مَنْ قَالَ أَسْتَغْفِرُ اللَّهَ الْعَظيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَيُّ القَيّوُمُ وَأَتُوبُ إِلَيهِ، غَفَرَ اللَّهُ لَهُ وَإِنْ كَانَ فَرَّ مِنَ الزَّحْفِ)).
(അദ്ദേഹം ﷺ ഇതും പറഞ്ഞു: ‘ആരെങ്കിലും ഇപ്രകാരം പറഞ്ഞാൽ:(അവനല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വതിനെയും നിലനിർത്തുന്നവനുമായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു; അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.) സൈന്യം മുന്നേറുമ്പോൾ ഓടിപ്പോയവനായിരുന്നാലും അല്ലാഹു അവന് പൊറുത്തുകൊടുക്കും.)
وَقَالَ صلى الله عليه وسلم: ((أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ)).
(അദ്ദേഹം ﷺ പറഞ്ഞു: ‘രക്ഷിതാവ് തന്റെ ദാസനോട് ഏറ്റവും അടുത്തിരിക്കുന്നത് രാത്രിയുടെ മധ്യത്തിലാണ്; അതിനാൽ ആ സമയത്ത് അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അങ്ങനെ ആകുക.)
وَقَالَ صلى الله عليه وسلم: ((أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكثِرُوا الدُّعَاءَ)).
(അദ്ദേഹം ﷺ ഇതും പറഞ്ഞു: ‘ഒരു ദാസൻ തന്റെ രക്ഷിതാവിനോട് ഏറ്റവും അടുത്തിരിക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്; അതിനാൽ അതിൽ ധാരാളം പ്രാർഥിക്കുക.)
وَقَالَ صلى الله عليه وسلم: ((إِنَّهُ لَيُغَانُ عَلَى قَلْبِي وَإِنِّي لأَسْتَغْفِرُ اللَّهَ فِي الْيَوْمِ مِائَةَ مَرَّةٍ)).
(അദ്ദേഹം ﷺ ഇതും പറഞ്ഞു: ‘നിശ്ചയമായും എന്റെ ഹൃദയത്തിന് ഒരു മൂടൽ ബാധിക്കാറുണ്ട്; നിശ്ചയമായും ഞാൻ ദിവസവും നൂറ് തവണ അല്ലാഹുവിനോട് പാപമോചനം തേടുന്നു.)(മൂടൽ: അതായത് ‘അശ്രദ്ധ’യുടെ ഒരവസ്ഥ. തന്റെ രക്ഷിതാവിനെ സ്മരിക്കുന്നതിലും അല്ലാഹുവിനോട് സാമീപ്യം നേടുന്നതിലും അല്ലാഹുവിനെക്കുറിച്ചുള്ള ബോധത്തിലും നബി ﷺ എപ്പോഴും വർധിച്ചുകൊണ്ടിരിക്കുമായിരുന്നു; ആ തീവ്രത എങ്ങനെയെങ്കിലും കുറഞ്ഞാൽ അതിനെ അദ്ദേഹം ഒരു പാപമായി കണക്കാക്കുകയും അല്ലാഹുവിനോട് പാപമോചനം തേടാൻ ധൃതിപ്പെടുകയും ചെയ്യുമായിരുന്നു.)