Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 100-ാമത്തെ സൂറ

സൂറ Al-'Adiyat

മക്കി 11 ആയത്തുകൾ ജുസ്അ് 30
Al-'Adiyat

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلْعَٰدِيَٰتِ ضَبْحًۭا ﴿١﴾

കിതച്ചു കൊണ്ട് ഓടുന്നവയും,

തഫ്സീർ അൽ-മുയസ്സർ (അറബി)

فَٱلْمُورِيَٰتِ قَدْحًۭا ﴿٢﴾

അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

തഫ്സീർ അൽ-മുയസ്സർ (അറബി)

فَٱلْمُغِيرَٰتِ صُبْحًۭا ﴿٣﴾

എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَثَرْنَ بِهِۦ نَقْعًۭا ﴿٤﴾

അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും

തഫ്സീർ അൽ-മുയസ്സർ (അറബി)

فَوَسَطْنَ بِهِۦ جَمْعًا ﴿٥﴾

അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّ ٱلْإِنسَٰنَ لِرَبِّهِۦ لَكَنُودٌۭ ﴿٦﴾

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌۭ ﴿٧﴾

തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ ﴿٨﴾

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ ﴿٩﴾

എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَحُصِّلَ مَا فِى ٱلصُّدُورِ ﴿١٠﴾

ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّ رَبَّهُم بِهِمْ يَوْمَئِذٍۢ لَّخَبِيرٌۢ ﴿١١﴾

തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

Al-'Adiyat ആയത്ത് 1 / 11

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Al-'Adiyat-നെക്കുറിച്ച്

സൂറ Al-'Adiyat (العاديات) ഖുർആനിലെ 100-ാമത്തെ സൂറയാണ്. ഇതിൽ 11 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

العاديات എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Al-'Adiyat-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Al-'Adiyat-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-'Adiyat-ൽ 11 ആയത്തുകളുണ്ട്.

സൂറ Al-'Adiyat മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Al-'Adiyat ഏത് ജുസ്അിലാണ്?

സൂറ Al-'Adiyat ജുസ്അ് 30-ലാണ്.

സൂറ Al-'Adiyat എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp