قَالَ جَابرُ بْنُ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا: كَانَ رسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا الْاسْتِخَارَةَ فِي الْأُمُورِ كُلِّهَا كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ، يَقُولُ: ((إِذَا هَمَّ أَحَدُكُمْ بِالْأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ، ثُمَّ لْيَقُلْ: اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ العَظِيمِ؛ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأمْرَ - وَيُسَمِّي حَاجَتَهُ - خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي – أَوْ قَالَ: عَاجِلِهِ وَآجِلِهِ - فَاقْدُرْهُ لِي وَيَسِّرْهُ لِي ثمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي – أَوْ قَالَ: عَاجِلِهِ وَآجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي بِهِ)).وَمَا نَدِمَ مَنِ اسْتَخَارَ الْخَالِقَ، وَشَاوَرَ الْمَخْلُوقِينَ الْمُؤْمِنِينَ وَتَثَبَّتَ فِي أَمْرِهِ، فَقَدْ قَالَ اللَّه تعالى: ﴿وَشاوِرْهُمْ فِي الْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ﴾ .
(ജാബിർ ഇബ്നു അബ്ദില്ല (റ) നിവേദനം: ‘ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നതുപോലെ, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നന്മ തേടി പ്രാർഥിക്കാൻ നബി ﷺ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പറയും: ‘നിങ്ങളിലൊരാൾ ഒരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ അയാൾ ഫർദല്ലാത്ത (നഫ്‌ല്) രണ്ട് റക്അത്ത് നമസ്കരിക്കട്ടെ; എന്നിട്ട് ഇപ്രകാരം പ്രാർഥിക്കട്ടെ:‘അല്ലാഹുവേ, നിന്റെ അറിവുകൊണ്ട് ഞാൻ നിന്നോട് നന്മ തേടുന്നു; നിന്റെ കഴിവുകൊണ്ട് ഞാൻ ശക്തി തേടുന്നു; നിന്റെ മഹത്തായ അനുഗ്രഹത്തിൽനിന്ന് ഞാൻ ചോദിക്കുന്നു. നിശ്ചയമായും നീ കഴിവുള്ളവനാണ്, ഞാൻ കഴിവില്ലാത്തവനാണ്; നീ അറിയുന്നു, ഞാൻ അറിയുന്നില്ല; നീ അദൃശ്യകാര്യങ്ങൾ അറിയുന്നവനാണ്. അല്ലാഹുവേ, ഈ കാര്യം -ഇവിടെ അദ്ദേഹം തന്റെ ആവശ്യം പറയുന്നു- എന്റെ മതത്തിലും എന്റെ ജീവിതത്തിലും എന്റെ പര്യവസാനത്തിലും എനിക്ക് നല്ലതാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് വിധിക്കുകയും എളുപ്പമാക്കിത്തരികയും അതിൽ എനിക്ക് ബറകത്ത് നൽകുകയും ചെയ്യേണമേ. ഈ കാര്യം എന്റെ മതത്തിലും എന്റെ ജീവിതത്തിലും എന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കിൽ അതിനെ എന്നിൽനിന്നും എന്നെ അതിൽനിന്നും അകറ്റേണമേ; നന്മ എവിടെയായിരുന്നാലും അത് എനിക്ക് വിധിക്കുകയും അതിൽ എന്നെ തൃപ്തനാക്കുകയും ചെയ്യേണമേ.)(തന്റെ സ്രഷ്ടാവിനോട് നന്മ തേടുകയും വിശ്വാസികളായ തന്റെ സഹോദരങ്ങളോട് കൂടിയാലോചിക്കുകയും പിന്നീട് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവൻ ഖേദിക്കേണ്ടിവരില്ല; കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:…കാര്യങ്ങളിൽ അവരോട് കൂടിയാലോചിക്കുക. എന്നിട്ട് നീ ഒരു തീരുമാനമെടുത്താൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുക…)