Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 91-ാമത്തെ സൂറ

സൂറ Ash-Shams

മക്കി 15 ആയത്തുകൾ ജുസ്അ് 30
Ash-Shams

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلشَّمْسِ وَضُحَىٰهَا ﴿١﴾

സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلْقَمَرِ إِذَا تَلَىٰهَا ﴿٢﴾

ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلنَّهَارِ إِذَا جَلَّىٰهَا ﴿٣﴾

പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلَّيْلِ إِذَا يَغْشَىٰهَا ﴿٤﴾

രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلسَّمَآءِ وَمَا بَنَىٰهَا ﴿٥﴾

ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلْأَرْضِ وَمَا طَحَىٰهَا ﴿٦﴾

ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَنَفْسٍۢ وَمَا سَوَّىٰهَا ﴿٧﴾

മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ﴿٨﴾

എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

قَدْ أَفْلَحَ مَن زَكَّىٰهَا ﴿٩﴾

തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَقَدْ خَابَ مَن دَسَّىٰهَا ﴿١٠﴾

അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

തഫ്സീർ അൽ-മുയസ്സർ (അറബി)

كَذَّبَتْ ثَمُودُ بِطَغْوَىٰهَآ ﴿١١﴾

ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِذِ ٱنۢبَعَثَ أَشْقَىٰهَا ﴿١٢﴾

അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .

തഫ്സീർ അൽ-മുയസ്സർ (അറബി)

فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا ﴿١٣﴾

അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക

തഫ്സീർ അൽ-മുയസ്സർ (അറബി)

فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا ﴿١٤﴾

അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَلَا يَخَافُ عُقْبَٰهَا ﴿١٥﴾

അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

Ash-Shams ആയത്ത് 1 / 15

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Ash-Shams-നെക്കുറിച്ച്

സൂറ Ash-Shams (الشمس) ഖുർആനിലെ 91-ാമത്തെ സൂറയാണ്. ഇതിൽ 15 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

الشمس എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Ash-Shams-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Ash-Shams-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Ash-Shams-ൽ 15 ആയത്തുകളുണ്ട്.

സൂറ Ash-Shams മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Ash-Shams ഏത് ജുസ്അിലാണ്?

സൂറ Ash-Shams ജുസ്അ് 30-ലാണ്.

സൂറ Ash-Shams എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp