Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 90-ാമത്തെ സൂറ

സൂറ Al-Balad

മക്കി 20 ആയത്തുകൾ ജുസ്അ് 30
Al-Balad

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ ﴿١﴾

ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ ﴿٢﴾

നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَوَالِدٍۢ وَمَا وَلَدَ ﴿٣﴾

ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ ﴿٤﴾

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ ﴿٥﴾

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?

തഫ്സീർ അൽ-മുയസ്സർ (അറബി)

يَقُولُ أَهْلَكْتُ مَالًۭا لُّبَدًا ﴿٦﴾

അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ ﴿٧﴾

അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?

തഫ്സീർ അൽ-മുയസ്സർ (അറബി)

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ﴿٨﴾

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

തഫ്സീർ അൽ-മുയസ്സർ (അറബി)

وَلِسَانًۭا وَشَفَتَيْنِ ﴿٩﴾

ഒരു നാവും രണ്ടു ചുണ്ടുകളും

തഫ്സീർ അൽ-മുയസ്സർ (അറബി)

وَهَدَيْنَٰهُ ٱلنَّجْدَيْنِ ﴿١٠﴾

തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَلَا ٱقْتَحَمَ ٱلْعَقَبَةَ ﴿١١﴾

എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ﴿١٢﴾

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

തഫ്സീർ അൽ-മുയസ്സർ (അറബി)

فَكُّ رَقَبَةٍ ﴿١٣﴾

ഒരു അടിമയെ മോചിപ്പിക്കുക.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَوْ إِطْعَٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ ﴿١٤﴾

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَتِيمًۭا ذَا مَقْرَبَةٍ ﴿١٥﴾

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌

തഫ്സീർ അൽ-മുയസ്സർ (അറബി)

أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ ﴿١٦﴾

അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ ﴿١٧﴾

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

തഫ്സീർ അൽ-മുയസ്സർ (അറബി)

أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ ﴿١٨﴾

അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ ﴿١٩﴾

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

عَلَيْهِمْ نَارٌۭ مُّؤْصَدَةٌۢ ﴿٢٠﴾

അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

Al-Balad ആയത്ത് 1 / 20

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Al-Balad-നെക്കുറിച്ച്

സൂറ Al-Balad (البلد) ഖുർആനിലെ 90-ാമത്തെ സൂറയാണ്. ഇതിൽ 20 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

البلد എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Al-Balad-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Al-Balad-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Balad-ൽ 20 ആയത്തുകളുണ്ട്.

സൂറ Al-Balad മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Al-Balad ഏത് ജുസ്അിലാണ്?

സൂറ Al-Balad ജുസ്അ് 30-ലാണ്.

സൂറ Al-Balad എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp