وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ ﴿١﴾
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
ഖുർആനിലെ 104-ാമത്തെ സൂറ
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ ﴿١﴾
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
ٱلَّذِى جَمَعَ مَالًۭا وَعَدَّدَهُۥ ﴿٢﴾
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ ﴿٣﴾
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ ﴿٤﴾
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ ﴿٥﴾
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ ٱللَّهِ ٱلْمُوقَدَةُ ﴿٦﴾
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ ﴿٧﴾
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيْهِم مُّؤْصَدَةٌۭ ﴿٨﴾
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِى عَمَدٍۢ مُّمَدَّدَةٍۭ ﴿٩﴾
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്.
അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.
സൂറ Al-Humazah (الهمزة) ഖുർആനിലെ 104-ാമത്തെ സൂറയാണ്. ഇതിൽ 9 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.
الهمزة എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.
സൂറ Al-Humazah-ൽ 9 ആയത്തുകളുണ്ട്.
ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.
സൂറ Al-Humazah ജുസ്അ് 30-ലാണ്.
അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.