Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 88-ാമത്തെ സൂറ

സൂറ Al-Ghashiyah

മക്കി 26 ആയത്തുകൾ ജുസ്അ് 30
Al-Ghashiyah

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ ﴿١﴾

(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

തഫ്സീർ അൽ-മുയസ്സർ (അറബി)

وُجُوهٌۭ يَوْمَئِذٍ خَٰشِعَةٌ ﴿٢﴾

അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

തഫ്സീർ അൽ-മുയസ്സർ (അറബി)

عَامِلَةٌۭ نَّاصِبَةٌۭ ﴿٣﴾

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

تَصْلَىٰ نَارًا حَامِيَةًۭ ﴿٤﴾

ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

تُسْقَىٰ مِنْ عَيْنٍ ءَانِيَةٍۢ ﴿٥﴾

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍۢ ﴿٦﴾

ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍۢ ﴿٧﴾

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

وُجُوهٌۭ يَوْمَئِذٍۢ نَّاعِمَةٌۭ ﴿٨﴾

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

لِّسَعْيِهَا رَاضِيَةٌۭ ﴿٩﴾

അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

فِى جَنَّةٍ عَالِيَةٍۢ ﴿١٠﴾

ഉന്നതമായ സ്വര്‍ഗത്തില്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

لَّا تَسْمَعُ فِيهَا لَٰغِيَةًۭ ﴿١١﴾

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

فِيهَا عَيْنٌۭ جَارِيَةٌۭ ﴿١٢﴾

അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

فِيهَا سُرُرٌۭ مَّرْفُوعَةٌۭ ﴿١٣﴾

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَكْوَابٌۭ مَّوْضُوعَةٌۭ ﴿١٤﴾

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَنَمَارِقُ مَصْفُوفَةٌۭ ﴿١٥﴾

അണിയായി വെക്കപ്പെട്ട തലയണകളും,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَزَرَابِىُّ مَبْثُوثَةٌ ﴿١٦﴾

വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾

ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌

തഫ്സീർ അൽ-മുയസ്സർ (അറബി)

فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌۭ ﴿٢١﴾

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾

നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

തഫ്സീർ അൽ-മുയസ്സർ (അറബി)

فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ ﴿٢٤﴾

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّ إِلَيْنَآ إِيَابَهُمْ ﴿٢٥﴾

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

തഫ്സീർ അൽ-മുയസ്സർ (അറബി)

Al-Ghashiyah ആയത്ത് 1 / 26

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Al-Ghashiyah-നെക്കുറിച്ച്

സൂറ Al-Ghashiyah (الغاشية) ഖുർആനിലെ 88-ാമത്തെ സൂറയാണ്. ഇതിൽ 26 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

الغاشية എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Al-Ghashiyah-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Al-Ghashiyah-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Ghashiyah-ൽ 26 ആയത്തുകളുണ്ട്.

സൂറ Al-Ghashiyah മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Al-Ghashiyah ഏത് ജുസ്അിലാണ്?

സൂറ Al-Ghashiyah ജുസ്അ് 30-ലാണ്.

സൂറ Al-Ghashiyah എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp