وَٱلضُّحَىٰ ﴿١﴾
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
ഖുർആനിലെ 93-ാമത്തെ സൂറ
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
وَٱلضُّحَىٰ ﴿١﴾
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَٱلَّيْلِ إِذَا سَجَىٰ ﴿٢﴾
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿٣﴾
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
وَلَلْءَاخِرَةُ خَيْرٌۭ لَّكَ مِنَ ٱلْأُولَىٰ ﴿٤﴾
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്.
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ ﴿٥﴾
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
أَلَمْ يَجِدْكَ يَتِيمًۭا فَـَٔاوَىٰ ﴿٦﴾
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
وَوَجَدَكَ ضَآلًّۭا فَهَدَىٰ ﴿٧﴾
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَآئِلًۭا فَأَغْنَىٰ ﴿٨﴾
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ ﴿٩﴾
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ ﴿١٠﴾
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴿١١﴾
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.
സൂറ Ad-Duha (الضحى) ഖുർആനിലെ 93-ാമത്തെ സൂറയാണ്. ഇതിൽ 11 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.
الضحى എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.
സൂറ Ad-Duha-ൽ 11 ആയത്തുകളുണ്ട്.
ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.
സൂറ Ad-Duha ജുസ്അ് 30-ലാണ്.
അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.