Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 81-ാമത്തെ സൂറ

സൂറ At-Takwir

മക്കി 29 ആയത്തുകൾ ജുസ്അ് 30
At-Takwir

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِذَا ٱلشَّمْسُ كُوِّرَتْ ﴿١﴾

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلنُّجُومُ ٱنكَدَرَتْ ﴿٢﴾

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْجِبَالُ سُيِّرَتْ ﴿٣﴾

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْعِشَارُ عُطِّلَتْ ﴿٤﴾

പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْوُحُوشُ حُشِرَتْ ﴿٥﴾

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْبِحَارُ سُجِّرَتْ ﴿٦﴾

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلنُّفُوسُ زُوِّجَتْ ﴿٧﴾

ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ ﴿٨﴾

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

بِأَىِّ ذَنۢبٍۢ قُتِلَتْ ﴿٩﴾

താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلصُّحُفُ نُشِرَتْ ﴿١٠﴾

(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلسَّمَآءُ كُشِطَتْ ﴿١١﴾

ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْجَحِيمُ سُعِّرَتْ ﴿١٢﴾

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْجَنَّةُ أُزْلِفَتْ ﴿١٣﴾

സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ ﴿١٤﴾

ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَلَآ أُقْسِمُ بِٱلْخُنَّسِ ﴿١٥﴾

പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

ٱلْجَوَارِ ٱلْكُنَّسِ ﴿١٦﴾

സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلَّيْلِ إِذَا عَسْعَسَ ﴿١٧﴾

രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلصُّبْحِ إِذَا تَنَفَّسَ ﴿١٨﴾

പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ ﴿١٩﴾

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ ﴿٢٠﴾

ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)

തഫ്സീർ അൽ-മുയസ്സർ (അറബി)

مُّطَاعٍۢ ثَمَّ أَمِينٍۢ ﴿٢١﴾

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا صَاحِبُكُم بِمَجْنُونٍۢ ﴿٢٢﴾

നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ ﴿٢٣﴾

തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ ﴿٢٤﴾

അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا هُوَ بِقَوْلِ شَيْطَٰنٍۢ رَّجِيمٍۢ ﴿٢٥﴾

ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَيْنَ تَذْهَبُونَ ﴿٢٦﴾

അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَٰلَمِينَ ﴿٢٧﴾

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ﴿٢٨﴾

അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ﴿٢٩﴾

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

At-Takwir ആയത്ത് 1 / 29

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ At-Takwir-നെക്കുറിച്ച്

സൂറ At-Takwir (التكوير) ഖുർആനിലെ 81-ാമത്തെ സൂറയാണ്. ഇതിൽ 29 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

التكوير എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ At-Takwir-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ At-Takwir-ൽ എത്ര ആയത്തുകളുണ്ട്?

സൂറ At-Takwir-ൽ 29 ആയത്തുകളുണ്ട്.

സൂറ At-Takwir മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ At-Takwir ഏത് ജുസ്അിലാണ്?

സൂറ At-Takwir ജുസ്അ് 30-ലാണ്.

സൂറ At-Takwir എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp