Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 80-ാമത്തെ സൂറ

സൂറ 'Abasa

മക്കി 42 ആയത്തുകൾ ജുസ്അ് 30
'Abasa

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

عَبَسَ وَتَوَلَّىٰٓ ﴿١﴾

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَن جَآءَهُ ٱلْأَعْمَىٰ ﴿٢﴾

അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ ﴿٣﴾

(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

തഫ്സീർ അൽ-മുയസ്സർ (അറബി)

أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ ﴿٤﴾

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَمَّا مَنِ ٱسْتَغْنَىٰ ﴿٥﴾

എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَنتَ لَهُۥ تَصَدَّىٰ ﴿٦﴾

നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾

അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَمَّا مَن جَآءَكَ يَسْعَىٰ ﴿٨﴾

എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَهُوَ يَخْشَىٰ ﴿٩﴾

(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾

അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

كَلَّآ إِنَّهَا تَذْكِرَةٌۭ ﴿١١﴾

നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَمَن شَآءَ ذَكَرَهُۥ ﴿١٢﴾

അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

തഫ്സീർ അൽ-മുയസ്സർ (അറബി)

فِى صُحُفٍۢ مُّكَرَّمَةٍۢ ﴿١٣﴾

ആദരണീയമായ ചില ഏടുകളിലാണത്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

مَّرْفُوعَةٍۢ مُّطَهَّرَةٍۭ ﴿١٤﴾

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

തഫ്സീർ അൽ-മുയസ്സർ (അറബി)

بِأَيْدِى سَفَرَةٍۢ ﴿١٥﴾

ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

كِرَامٍۭ بَرَرَةٍۢ ﴿١٦﴾

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

തഫ്സീർ അൽ-മുയസ്സർ (അറബി)

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ ﴿١٧﴾

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

തഫ്സീർ അൽ-മുയസ്സർ (അറബി)

مِنْ أَىِّ شَىْءٍ خَلَقَهُۥ ﴿١٨﴾

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

തഫ്സീർ അൽ-മുയസ്സർ (അറബി)

مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴿١٩﴾

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ ٱلسَّبِيلَ يَسَّرَهُۥ ﴿٢٠﴾

പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ ﴿٢١﴾

അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ إِذَا شَآءَ أَنشَرَهُۥ ﴿٢٢﴾

പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ ﴿٢٣﴾

നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ﴿٢٤﴾

എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

തഫ്സീർ അൽ-മുയസ്സർ (അറബി)

أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا ﴿٢٥﴾

നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا ﴿٢٦﴾

പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَنۢبَتْنَا فِيهَا حَبًّۭا ﴿٢٧﴾

എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَعِنَبًۭا وَقَضْبًۭا ﴿٢٨﴾

മുന്തിരിയും പച്ചക്കറികളും

തഫ്സീർ അൽ-മുയസ്സർ (അറബി)

وَزَيْتُونًۭا وَنَخْلًۭا ﴿٢٩﴾

ഒലീവും ഈന്തപ്പനയും

തഫ്സീർ അൽ-മുയസ്സർ (അറബി)

وَحَدَآئِقَ غُلْبًۭا ﴿٣٠﴾

ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَفَٰكِهَةًۭ وَأَبًّۭا ﴿٣١﴾

പഴവര്‍ഗവും പുല്ലും.

തഫ്സീർ അൽ-മുയസ്സർ (അറബി)

مَّتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ ﴿٣٢﴾

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَإِذَا جَآءَتِ ٱلصَّآخَّةُ ﴿٣٣﴾

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ﴿٣٤﴾

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأُمِّهِۦ وَأَبِيهِ ﴿٣٥﴾

തന്‍റെ മാതാവിനെയും പിതാവിനെയും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَصَٰحِبَتِهِۦ وَبَنِيهِ ﴿٣٦﴾

തന്‍റെ ഭാര്യയെയും മക്കളെയും.

തഫ്സീർ അൽ-മുയസ്സർ (അറബി)

لِكُلِّ ٱمْرِئٍۢ مِّنْهُمْ يَوْمَئِذٍۢ شَأْنٌۭ يُغْنِيهِ ﴿٣٧﴾

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وُجُوهٌۭ يَوْمَئِذٍۢ مُّسْفِرَةٌۭ ﴿٣٨﴾

അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

തഫ്സീർ അൽ-മുയസ്സർ (അറബി)

ضَاحِكَةٌۭ مُّسْتَبْشِرَةٌۭ ﴿٣٩﴾

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ ﴿٤٠﴾

വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

تَرْهَقُهَا قَتَرَةٌ ﴿٤١﴾

അവയെ കൂരിരുട്ട് മൂടിയിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ ﴿٤٢﴾

അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

'Abasa ആയത്ത് 1 / 42

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ 'Abasa-നെക്കുറിച്ച്

സൂറ 'Abasa (عبس) ഖുർആനിലെ 80-ാമത്തെ സൂറയാണ്. ഇതിൽ 42 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

عبس എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ 'Abasa-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ 'Abasa-ൽ എത്ര ആയത്തുകളുണ്ട്?

സൂറ 'Abasa-ൽ 42 ആയത്തുകളുണ്ട്.

സൂറ 'Abasa മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ 'Abasa ഏത് ജുസ്അിലാണ്?

സൂറ 'Abasa ജുസ്അ് 30-ലാണ്.

സൂറ 'Abasa എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp