Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 82-ാമത്തെ സൂറ

സൂറ Al-Infitar

മക്കി 19 ആയത്തുകൾ ജുസ്അ് 30
Al-Infitar

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِذَا ٱلسَّمَآءُ ٱنفَطَرَتْ ﴿١﴾

ആകാശം പൊട്ടി പിളരുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ ﴿٢﴾

നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْبِحَارُ فُجِّرَتْ ﴿٣﴾

സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْقُبُورُ بُعْثِرَتْ ﴿٤﴾

ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

തഫ്സീർ അൽ-മുയസ്സർ (അറബി)

عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ ﴿٥﴾

ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ ﴿٦﴾

ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?

തഫ്സീർ അൽ-മുയസ്സർ (അറബി)

ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ﴿٧﴾

നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ ﴿٨﴾

താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ ﴿٩﴾

അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِنَّ عَلَيْكُمْ لَحَٰفِظِينَ ﴿١٠﴾

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

كِرَامًۭا كَٰتِبِينَ ﴿١١﴾

രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ ﴿١٣﴾

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ ﴿١٤﴾

തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും

തഫ്സീർ അൽ-മുയസ്സർ (അറബി)

يَصْلَوْنَهَا يَوْمَ ٱلدِّينِ ﴿١٥﴾

പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا هُمْ عَنْهَا بِغَآئِبِينَ ﴿١٦﴾

അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ﴿١٧﴾

പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ അൽ-മുയസ്സർ (അറബി)

ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ﴿١٨﴾

വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ അൽ-മുയസ്സർ (അറബി)

يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ ﴿١٩﴾

ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

Al-Infitar ആയത്ത് 1 / 19

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Al-Infitar-നെക്കുറിച്ച്

സൂറ Al-Infitar (الانفطار) ഖുർആനിലെ 82-ാമത്തെ സൂറയാണ്. ഇതിൽ 19 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

الانفطار എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Al-Infitar-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Al-Infitar-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Infitar-ൽ 19 ആയത്തുകളുണ്ട്.

സൂറ Al-Infitar മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Al-Infitar ഏത് ജുസ്അിലാണ്?

സൂറ Al-Infitar ജുസ്അ് 30-ലാണ്.

സൂറ Al-Infitar എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp