Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 84-ാമത്തെ സൂറ

സൂറ Al-Inshiqaq

മക്കി 25 ആയത്തുകൾ ജുസ്അ് 30
Al-Inshiqaq

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِذَا ٱلسَّمَآءُ ٱنشَقَّتْ ﴿١﴾

ആകാശം പിളരുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٢﴾

അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَإِذَا ٱلْأَرْضُ مُدَّتْ ﴿٣﴾

ഭൂമി നീട്ടപ്പെടുമ്പോള്‍

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَلْقَتْ مَا فِيهَا وَتَخَلَّتْ ﴿٤﴾

അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٥﴾

അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَٰٓأَيُّهَا ٱلْإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًۭا فَمُلَٰقِيهِ ﴿٦﴾

ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ ﴿٧﴾

എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,

തഫ്സീർ അൽ-മുയസ്സർ (അറബി)

فَسَوْفَ يُحَاسَبُ حِسَابًۭا يَسِيرًۭا ﴿٨﴾

അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًۭا ﴿٩﴾

അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ ﴿١٠﴾

എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ

തഫ്സീർ അൽ-മുയസ്സർ (അറബി)

فَسَوْفَ يَدْعُوا۟ ثُبُورًۭا ﴿١١﴾

അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَيَصْلَىٰ سَعِيرًا ﴿١٢﴾

ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا ﴿١٣﴾

തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّهُۥ ظَنَّ أَن لَّن يَحُورَ ﴿١٤﴾

തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا ﴿١٥﴾

അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَلَآ أُقْسِمُ بِٱلشَّفَقِ ﴿١٦﴾

എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلَّيْلِ وَمَا وَسَقَ ﴿١٧﴾

രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلْقَمَرِ إِذَا ٱتَّسَقَ ﴿١٨﴾

ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.

തഫ്സീർ അൽ-മുയസ്സർ (അറബി)

لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ ﴿١٩﴾

തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَمَا لَهُمْ لَا يُؤْمِنُونَ ﴿٢٠﴾

എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

84:21 സുജൂദിന്റെ ആയത്ത്

وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩ ﴿٢١﴾

അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ ﴿٢٢﴾

പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱللَّهُ أَعْلَمُ بِمَا يُوعُونَ ﴿٢٣﴾

അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٢٤﴾

ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ ﴿٢٥﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

Al-Inshiqaq ആയത്ത് 1 / 25

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Al-Inshiqaq-നെക്കുറിച്ച്

സൂറ Al-Inshiqaq (الانشقاق) ഖുർആനിലെ 84-ാമത്തെ സൂറയാണ്. ഇതിൽ 25 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

الانشقاق എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Al-Inshiqaq-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Al-Inshiqaq-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Inshiqaq-ൽ 25 ആയത്തുകളുണ്ട്.

സൂറ Al-Inshiqaq മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Al-Inshiqaq ഏത് ജുസ്അിലാണ്?

സൂറ Al-Inshiqaq ജുസ്അ് 30-ലാണ്.

സൂറ Al-Inshiqaq എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp