Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 86-ാമത്തെ സൂറ

സൂറ At-Tariq

മക്കി 17 ആയത്തുകൾ ജുസ്അ് 30
At-Tariq

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلسَّمَآءِ وَٱلطَّارِقِ ﴿١﴾

ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَآ أَدْرَىٰكَ مَا ٱلطَّارِقُ ﴿٢﴾

രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ അൽ-മുയസ്സർ (അറബി)

ٱلنَّجْمُ ٱلثَّاقِبُ ﴿٣﴾

തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِن كُلُّ نَفْسٍۢ لَّمَّا عَلَيْهَا حَافِظٌۭ ﴿٤﴾

തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ ﴿٥﴾

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌

തഫ്സീർ അൽ-മുയസ്സർ (അറബി)

خُلِقَ مِن مَّآءٍۢ دَافِقٍۢ ﴿٦﴾

തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ﴿٧﴾

മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌۭ ﴿٨﴾

അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

يَوْمَ تُبْلَى ٱلسَّرَآئِرُ ﴿٩﴾

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം

തഫ്സീർ അൽ-മുയസ്സർ (അറബി)

فَمَا لَهُۥ مِن قُوَّةٍۢ وَلَا نَاصِرٍۢ ﴿١٠﴾

അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلسَّمَآءِ ذَاتِ ٱلرَّجْعِ ﴿١١﴾

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും

തഫ്സീർ അൽ-മുയസ്സർ (അറബി)

وَٱلْأَرْضِ ذَاتِ ٱلصَّدْعِ ﴿١٢﴾

സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّهُۥ لَقَوْلٌۭ فَصْلٌۭ ﴿١٣﴾

തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا هُوَ بِٱلْهَزْلِ ﴿١٤﴾

ഇതു തമാശയല്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّهُمْ يَكِيدُونَ كَيْدًۭا ﴿١٥﴾

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَأَكِيدُ كَيْدًۭا ﴿١٦﴾

ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

തഫ്സീർ അൽ-മുയസ്സർ (അറബി)

فَمَهِّلِ ٱلْكَٰفِرِينَ أَمْهِلْهُمْ رُوَيْدًۢا ﴿١٧﴾

ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.

തഫ്സീർ അൽ-മുയസ്സർ (അറബി)

At-Tariq ആയത്ത് 1 / 17

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ At-Tariq-നെക്കുറിച്ച്

സൂറ At-Tariq (الطارق) ഖുർആനിലെ 86-ാമത്തെ സൂറയാണ്. ഇതിൽ 17 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പാണ് പ്രധാനമായും ഇത് അവതരിച്ചത്.

الطارق എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ At-Tariq-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ At-Tariq-ൽ എത്ര ആയത്തുകളുണ്ട്?

സൂറ At-Tariq-ൽ 17 ആയത്തുകളുണ്ട്.

സൂറ At-Tariq മക്കിയാണോ മദനിയാണോ?

ഇത് മക്കി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ At-Tariq ഏത് ജുസ്അിലാണ്?

സൂറ At-Tariq ജുസ്അ് 30-ലാണ്.

സൂറ At-Tariq എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp