Muslim Flow പരീക്ഷണഘട്ടത്തിലാണ്, ഉടൻ Google Play-യിൽ എത്തും. ഡൗൺലോഡ്

ഖുർആനിലെ 98-ാമത്തെ സൂറ

സൂറ Al-Bayyinah

മദനി 8 ആയത്തുകൾ ജുസ്അ് 30
Al-Bayyinah

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ ﴿١﴾

വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട് പോരുന്നവരായിട്ടില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

رَسُولٌۭ مِّنَ ٱللَّهِ يَتْلُوا۟ صُحُفًۭا مُّطَهَّرَةًۭ ﴿٢﴾

അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ)

തഫ്സീർ അൽ-മുയസ്സർ (അറബി)

فِيهَا كُتُبٌۭ قَيِّمَةٌۭ ﴿٣﴾

അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ ﴿٤﴾

വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.

തഫ്സീർ അൽ-മുയസ്സർ (അറബി)

وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ ﴿٥﴾

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآ ۚ أُو۟لَٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ ﴿٦﴾

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ ﴿٧﴾

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.

തഫ്സീർ അൽ-മുയസ്സർ (അറബി)

جَزَآؤُهُمْ عِندَ رَبِّهِمْ جَنَّٰتُ عَدْنٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًۭا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ ﴿٨﴾

അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.

തഫ്സീർ അൽ-മുയസ്സർ (അറബി)

Al-Bayyinah ആയത്ത് 1 / 8

അറബി പാഠം: ഉസ്മാനി ലിപി. ഇംഗ്ലീഷ് പരിഭാഷ: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. ഓഡിയോ: everyayah.com.

സൂറ Al-Bayyinah-നെക്കുറിച്ച്

സൂറ Al-Bayyinah (البينة) ഖുർആനിലെ 98-ാമത്തെ സൂറയാണ്. ഇതിൽ 8 ആയത്തുകളുണ്ട്, ജുസ്അ് 30-ൽ കാണപ്പെടുന്നു. ഇത് മദനി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു; അതായത് നബി മദീനയിലേക്ക് ഹിജ്റ പോയതിന് ശേഷമാണ് പ്രധാനമായും ഇത് അവതരിച്ചത്.

البينة എന്ന പേരിലാണ് ഈ സൂറ അറബിയിൽ അറിയപ്പെടുന്നത്.

സൂറ Al-Bayyinah-നെക്കുറിച്ചുള്ള ചോദ്യങ്ങൾ

സൂറ Al-Bayyinah-ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Bayyinah-ൽ 8 ആയത്തുകളുണ്ട്.

സൂറ Al-Bayyinah മക്കിയാണോ മദനിയാണോ?

ഇത് മദനി സൂറയായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

സൂറ Al-Bayyinah ഏത് ജുസ്അിലാണ്?

സൂറ Al-Bayyinah ജുസ്അ് 30-ലാണ്.

സൂറ Al-Bayyinah എവിടെ കേൾക്കാം?

അബ്ദുറഹ്മാൻ അസ്-സുദൈസ്, മിശാരി അൽ-അഫാസി, മഹ്മൂദ് ഖലീൽ അൽ-ഹുസ്വരി, അബ്ദുൽ ബാസിത് അബ്ദുസ്സമദ്, മാഹിർ അൽ-മുഅയ്ഖിലി, സഅദ് അൽ-ഗാമിദി, അഹ്മദ് അൽ-അജ്മി, അബൂബക്ർ അശ്-ശാത്വിരി, ഹാനി അർ-രിഫാഈ, മുഹമ്മദ് സ്വിദ്ദീഖ് അൽ-മിൻശാവി, അലി അൽ-ഹുദൈഫി, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫർ, യാസർ അദ്-ദോസരി, നാസർ അൽ-ഖത്വാമി, സ്വലാഹ് അൽ-ബുദൈർ, സഊദ് അശ്-ശുറൈം, അബ്ദുല്ല അവാദ് അൽ-ജുഹനി, മുഹമ്മദ് ജിബ്രീൽ പാരായണം ചെയ്തത് ആയത്ത് ആയത്തായി കേൾക്കാൻ ഈ പേജിൽ പ്ലേ അമർത്തുക.

WhatsApp